ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി


 ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി

മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്‌സി, ജൈന എന്നീ ന്യുനപക്ഷ മതവിഭാഗത്തിൽപ്പെടുന്ന വിധവകൾ/ വിവാഹബന്ധം വേർപ്പെടുത്തിയ/ ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള' ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നൽകുന്നു

ശരിയായ ജനലുകൾ/ വാതിലുകൾ/ മേൽക്കൂര/ ഫ്‌ളോറിങ്/ ഫിനിഷിങ്/ പ്ലംബിങ്/ സാനിട്ടേഷൻ/ ഇലക്ട്രിഫിക്കേഷൻ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നൽകുന്നത്.

ഒരു വീടിന്റെ അറ്റകുറ്റപണികൾക്ക് 50,000 രൂപയാണ് നൽകുന്നത്. ഇത് തിരിച്ചടക്കേണ്ടതില്ല.

1. അപേക്ഷകയുടെ സ്വന്തം/ പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്‌തീർണ്ണം 1200 സ്ക്വ.ഫീറ്റ് കവിയരുത്.

2. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം.

3. ബി.പി.എൽ കുടുംബത്തിന് മുൻഗണന. 

അപേക്ഷകയ്ക്കോ അവരുടെ മക്കൾക്കോ, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ, പെൺകുട്ടികൾ മാത്രമുള്ള അപേക്ഷക തുടങ്ങിയവർക്ക് മുൻഗണന.

4. സർക്കാർ/ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകൾ, സർക്കാരിൽ നിന്നോ സമാന ഏജൻസികളിൽ നിന്നോ ഇതിന് മുമ്പ് 10 വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിന് സഹായം ലഭിച്ചവർ എന്നിവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല

വകുപ്പ് പ്രത്യേകം തയാറാക്കിയ അപേക്ഷാ ഫോം മുഖേനയാണ് അപേക്ഷിക്കേണ്ടത്.

2023-24 സാമ്പത്തിക വർഷത്തെ ഭൂമിയുടെ കരം ഒടുക്കിയ രസീതിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ് എന്നിവയോടൊപ്പം വീട് റിപ്പയർ ചെയ്യേണ്ടതിനും വീടിന്റെ വിസ്‌തീർണം 1200 സ്ക്വ.ഫീറ്റിൽ കുറവാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതിനും വില്ലേജ് ഓഫീസർ/ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അസിസ്റ്റന്റ് എൻജിനിയർ/ ബന്ധപ്പെട്ട അധികാരികൾ എന്നിവരിൽ ആരുടെയെങ്കിലും സാക്ഷ്യപത്രം മതിയാകും. 

മറ്റു വകുപ്പുകളിൽ നിന്നോ, സമാന ഏജൻസികളിൽ നിന്നോ അപേക്ഷകയ്ക്ക് ഭവന പുനരുദ്ധാരണത്തിനും 10 വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിനും ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ/ പഞ്ചായത്ത് സെക്രട്ടറി എന്നിവരിലൊരാൾ നൽകണം. 

പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം അതാത് ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനിൽ നേരിട്ടോ വിലാസത്തിൽ അതാത് ജില്ലാ കളക്ട്രേറ്റിലേക്ക് തപാൽ മുഖാന്തിരമോ,  31.07.2024 നകം നൽകണം.

ഡെപ്യൂട്ടി കളക്ടർ (ജനറൽ) ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷൻ

ജില്ലാ കളക്ടറേറ്റ്

കൂടുതൽ വിവരങ്ങൾക്ക് അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക.

♾♾♾♾♾♾♾♾♾♾അക്ഷയഇകേന്ദ്രം കിഴക്കേതല മലപ്പുറം ♾♾♾♾♾♾♾

വിളിക്കുക : 9846641458, 7012545254

അക്ഷയ ന്യൂസ് ഗ്രൂപ്പിൽ അംഗമാകുന്നത്തിന് ഇവിടെ ക്ലിക് ചെയ്യുക...

👉Akshaya Whatsapp

https://chat.whatsapp.com/DYTxk5yLFlzH3ElTRCja5o

👉Akshaya Website

www.akshayamalappuram.com

👉Akshaya Facebook

https://www.facebook.com/Akshaya-Center-Malappuram-102258994687632

👉Akshaya Instagram 

 https://www.instagram.com/invites/contact/?i=k5tq7qxv3mye&utm_content=m9111sl                                                                                                                                                                                                  ഒരു കേരള കേന്ദ്ര സംസ്ഥാന സർക്കാർ സംയുക്ത സംരംഭം

സ്നേഹപൂർവ്വം അക്ഷയ🥰

No comments

Powered by Blogger.