PMSBY, PMJJBY, APY
PMSBY, PMJJBY, APY
സമൂഹത്തിലെ താഴെ തട്ടിൽ ഉള്ളതും ഇടത്തരം സാമ്പത്തിക സ്ഥിതിയിൽ ഉള്ളവരുമായ സാധാരണക്കാരെ ഉദ്ദേശിച്ച് കേന്ദ്ര ഗവണ്മെന്റ് ഏർപ്പെടുത്തിയിരിക്കുന്ന 3 പദ്ധതികൾ ആണ് pmsby, pmjjby, apy എന്നിവ. ഇതിൽ pmsby, pmjjby എന്നിവ മരണാനന്തര സഹായമായി ഇൻഷുറൻസ് പരിരക്ഷ നൽകുന്നതും apy എന്നത് പെൻഷൻ പദ്ധതിയും ആണ്.
PMSBY : പ്രതി വർഷം വെറും 20 രൂപ അടച്ചു കൊണ്ട് ഈ പദ്ധതിയിൽ അംഗം ആകാം. അപകട മരണം സംഭവിച്ചാൽ 2 ലക്ഷം രൂപയും അപകടം വഴി ഗുരുതര അംഗ വൈകല്യം സംഭവിച്ചാൽ 1 ലക്ഷം രൂപ വരെയും ലഭിക്കുന്നു.
പ്രായം : 18 മുതൽ 70 വയസ്സ് വരെ.
PMJJBY : ആത്മഹത്യ ഒഴികെയുള്ള ഏത് മരണം സംഭവിച്ചാലും നോമിനിക്ക് 2 ലക്ഷം രൂപ ലഭിക്കുന്നു.വാർഷിക പ്രീമിയം 436 രൂപ.
പ്രായം : 18 മുതൽ 50 വയസ്സ് വരെ.
APY : ഇത് 60 വയസ്സ് മുതൽ മരണം വരെ നിശ്ചിത തുക പെൻഷൻ ലഭിക്കുന്ന പദ്ധതി ആണ്. ചേരുന്ന ആൾക്ക് മരണം വരെയും അതിനു ശേഷം അവരുടെ ഭാര്യ /ഭർത്താവിന്റെ മരണം വരെയും പെൻഷൻ ലഭിക്കുന്നു. അതിന് ശേഷം ബാക്കിയുള്ള തുക അവകാശി ആയ അവരുടെ കുട്ടിക്ക് ഒന്നിച്ചു നൽകുന്നു.
ഈ പദ്ധതിയിൽ ചേരുന്ന ആൾ ഇടക്ക് വച്ച് പദ്ധതിയിൽ നിന്നും പിന്മാറിയാൽ അടച്ച മുഴുവൻ തുകയും ലഭിക്കുന്നു.
ചേരുമ്പോൾ അടക്കുന്ന പ്രീമിയം തുക 60 വയസ്സ് വരെയും മാറുന്നില്ല.1000,2000,
3000,4000,5000, എന്നിങ്ങനെ പെൻഷൻ തുക അവരവർക്ക് തന്നെ തിരഞ്ഞെടുക്കാവുന്നതാണ്. പ്രീമിയം ചാർട്ട് താഴെ കൊടുത്തിരിക്കുന്നു.
പ്രായം :18 മുതൽ 40 വയസ്സ് വരെ
ഈ പദ്ധതികളിൽ എല്ലാം ചേരുന്നതിനായി അക്കൗണ്ട് ഉള്ള ആർക്കും സാധിക്കുന്നതാണ്.
പദ്ധതികളിൽ ചേരുന്നതിനായി നിങ്ങളുടെ ബാങ്ക് ബ്രാഞ്ചുമായി ബന്ധപ്പെടുക.
കൂടുതൽ വിവരങ്ങൾക്ക് അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക.
♾♾♾♾♾♾♾♾♾♾അക്ഷയഇകേന്ദ്രം കിഴക്കേതല മലപ്പുറം♾♾♾♾♾♾♾
വിളിക്കുക :04832736777, 04832975777,9400525090,94
00525093,91882 85092, 91882 55092,8891842027
അക്ഷയ ന്യൂസ് ഗ്രൂപ്പിൽ അംഗമാകുന്നത്തിന് ഇവിടെ ക്ലിക് ചെയ്യുക...
👉Akshaya Whatsapp
https://chat.whatsapp.com/DYTxk5yLFlzH3ElTRCja5o
👉Akshaya Website
👉Akshaya Facebook
https://www.facebook.com/Akshaya-Center-Malappuram-102258994687632
👉Akshaya Instagram
https://www.instagram.com/invites/contact/?i=k5tq7qxv3mye&utm_content=m9111sl (ഒരു കേരള കേന്ദ്ര സംസ്ഥാന സർക്കാർ സംയുക്ത സംരംഭം
സ്നേഹപൂർവം അക്ഷയ 🥰
Leave a Comment