ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ട്മെന്റ് റിസൽട്ട് പ്രസിദ്ധീകരിച്ചു

ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ട്മെന്റ് റിസൽട്ട് പ്രസിദ്ധീകരിച്ചു

ഈ വർഷത്തെ ഹയർസെക്കണ്ടറി ഒന്നാം വർഷ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ട്മെന്റ് റിസൽറ്റ് പ്രസിദ്ധീകരിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയർസെക്കണ്ടറി അഡ്മിഷൻ വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് ക്യാൻഡിഡേറ്റ് ലോഗിനിലെ ലിങ്കിലൂടെ അപേക്ഷകർക്ക് ട്രയൽ റിസൾട്ട് പരിശോധിക്കാവുന്നതാണ്.

2022 ജൂലൈ 31 ന് വൈകിട്ട് 5 മണിവരെ അപേക്ഷകർക്ക് ട്രയൽ അലോട്ട്മെന്റ് ലിസ്റ്റ് പരിശോധിക്കാം. എന്തെങ്കിലും

തിരുത്തലുകൾ ആവശ്യമാണെങ്കിൽ ക്യാൻഡിഡേറ്റ് ലോഗിനിലെ ലിങ്കിലൂടെ ആവശ്യമായ തിരുത്തലുകൾ, ഉൾപ്പെടുത്തലുകൾ എന്നിവ ജൂലൈ 31ന് വൈകിട്ട് 5 മണിക്കുള്ളിൽ നടത്തി ഫൈനൽ കൺഫർമേഷൻ ചെയ്യേണ്ടതാണ്.

തെറ്റായ വിവരങ്ങൾ നൽകി ലഭിക്കുന്ന

അലോട്ട്മെന്റ് റദ്ദാക്കപ്പെടും. അപേക്ഷയിൽ തിരുത്തലുകൾ നടത്താനുള്ള അവസരമാണിത്. ഇത് സംബന്ധിച്ച് പ്രിൻസിപ്പൽമാർക്കുള്ള വിശദ നിർദ്ദേശങ്ങളും വെബ്സൈറ്റിൽ

ലഭ്യമാണ്. അപേക്ഷകർക്ക് ട്രയൽ അലോട്ട്മെൻറ് റിസൾട്ട് പരിശോധിക്കുന്നതിനും അപേക്ഷയിൽ

തിരുത്തലുകൾ ഉൾപ്പെടുത്തലുകൾ എന്നിവ നടത്തുന്നതിനും വേണ്ട സാങ്കേതിക സഹായം സംസ്ഥാനത്തെ എല്ലാ സർക്കാർ എയ്ഡഡ് ഹൈസ്കൂൾ, ഹയർ സെക്കണ്ടറി സ്കൂളുകളിലേയും ഹെൽപ് ഡെസ്കുകളിലൂടെ തേടാവുന്നതാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. അക്ഷയ കേന്ദ്രങ്ങളിൽ ട്രയൽ അലോട്ട്മെന്റ് പരിശോധിക്കുന്നതിനും, തിരുത്തലുകൾ ആവശ്യമെങ്കിൽ വരുത്തുന്നതിനും സൗകര്യമുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക.

♾♾♾♾♾♾♾♾♾♾അക്ഷയഇകേന്ദ്രം കിഴക്കേതല മലപ്പുറം♾♾♾♾♾♾♾

വിളിക്കുക :04832736777, 04832975777,9400525090,94

00525093,91882 85092, 91882 55092,8891842027

അക്ഷയ ന്യൂസ് ഗ്രൂപ്പിൽ അംഗമാകുന്നത്തിന് ഇവിടെ ക്ലിക് ചെയ്യുക...

👉Akshaya Whatsapp

https://chat.whatsapp.com/DYTxk5yLFlzH3ElTRCja5o

👉Akshaya Website

www.akshayamalappuram.com

👉Akshaya Facebook

https://www.facebook.com/Akshaya-Center-Malappuram-102258994687632

👉Akshaya Instagram 

 https://www.instagram.com/invites/contact/?i=k5tq7qxv3mye&utm_content=m9111sl                                                                                                                                                                                                  (ഒരു കേരള കേന്ദ്ര സംസ്ഥാന സർക്കാർ സംയുക്ത സംരംഭം 

സ്നേഹപൂർവം അക്ഷയ 🥰  


No comments

Powered by Blogger.