സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് തീയതി വീണ്ടും നീട്ടി.


സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് തീയതി വീണ്ടും നീട്ടി..

സംസ്ഥാനത്ത് റേഷൻ കാർഡ് മസ്റ്ററിങ് തീയതി വീണ്ടും നീട്ടിയതായി മന്ത്രി ജി.ആർ അനിൽ.നവംബർ 30 വരെയാണ് നീട്ടിയത്.85 ശതമാനം ആളുകൾ മസ്റ്ററിങ് പൂർത്തിയാക്കിയിട്ടുണ്ട്. ഏറ്റവും കൂടുതൽ മുൻഗണനാ റേഷൻ കാർഡ് അംഗങ്ങൾ മസ്റ്ററിങ് നടത്തിയ രാജ്യത്തെ മൂന്നാമത്തെ സംസ്ഥാനമാണ് കേരളം. മസ്റ്ററിങ്ങിനെ കുറിച്ച് നിരവധി ആശങ്കകളുണ്ടായിരുന്നു. റേഷൻ വ്യാപാരികളിൽനിന്ന് വലിയ പിന്തുണയാണ് ലഭിച്ചതെന്നും മന്ത്രി ജി.ആർ അനിൽ പറഞ്ഞു.ഐറിഷ് സ്‌കാനർ ഉപയോഗിച്ചുള്ള മസ്റ്ററിങ് നടപടികൾ നവംബർ അഞ്ചിന് ശേഷം തുടരും. നവംബർ 11 മുതൽ ‘മേരാ EKYC’ ആപ്പ് വഴിയും മസ്റ്ററിങ് നടത്താം. Mera ration EKYC ആപ്പും ആധാർ വിവരങ്ങൾ നൽകാൻ AadharfaceRD ആപ്പും ഡൗൺലോഡ് ചെയ്ത് വിവരങ്ങൾ നൽകിയാൽ മസ്റ്ററിങ് പൂർത്തിയാക്കാം.മസ്റ്ററിങ് നടപടികൾ പൂർത്തിയാക്കാത്ത ആർക്കും അരി നിഷേധിച്ചിട്ടില്ല. അത് സർക്കാർ നിലപാടല്ല. ഇക്കാര്യത്തിൽ പലരും വ്യാജ വാർത്ത ചമക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

 റേഷൻ കാർഡുമായി ബന്ധപ്പെട്ട ഏത്  സർവീസിനും കിഴക്കേതല മലപ്പുറം അക്ഷയ ആധാർ കേന്ദ്രവുമായി ബന്ധപ്പെടുക.

കൂടുതൽ വിവരങ്ങൾക്ക് അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക.

♾♾♾♾♾♾♾♾♾♾അക്ഷയഇകേന്ദ്രം കിഴക്കേതല മലപ്പുറം ♾♾♾♾♾♾♾

വിളിക്കുക : 9846641458, 7012545254

അക്ഷയ ന്യൂസ് ഗ്രൂപ്പിൽ അംഗമാകുന്നത്തിന് ഇവിടെ ക്ലിക് ചെയ്യുക...

👉Akshaya Whatsapp

 https://whatsapp.com/channel/0029Va88IwiHQbSDDTZcjo0a

👉Akshaya Website

www.akshayamalappuram.com

👉Akshaya Facebook

https://www.facebook.com/Akshaya-Center-Malappuram-102258994687632

👉Akshaya Instagram 

 https://www.instagram.com/invites/contact/?i=k5tq7qxv3mye&utm_content=m9111sl                                                                                                                                                                                                  ഒരു കേരള കേന്ദ്ര സംസ്ഥാന സർക്കാർ സംയുക്ത സംരംഭം

സ്നേഹപൂർവ്വം അക്ഷയ🥰 . 

No comments

Powered by Blogger.