സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ CHSL ( കംബൈൻഡ് ഹയർ സെക്കൻഡറി ലെവൽ) പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു.

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ CHSL ( കംബൈൻഡ് ഹയർ സെക്കൻഡറി ലെവൽ) പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു.   

കേന്ദ്ര സർവീസിൽ എൽഡി ക്ലാർക്ക് / ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഗ്രേഡ് എ ഒഴിവുകളിൽ നിയമനത്തിന് സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ (എസ്എസ്‌സി) അപേക്ഷ ക്ഷണിച്ചു.

🥎 3712 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്.

 പ്ലസ്‌ടുക്കാർക്കാണ് അവസരം. 

🥎2024 മെയ് 7നകം അപേക്ഷിക്കണം.

🥎▪️പ്രായം: 2024 ഓഗസ്റ്റ് ഒന്നിനു 18–27 (ജനനം 1997 ഓഗസ്റ്റ് രണ്ട്– 2006 ഓഗസ്റ്റ് ഒന്ന്). സംവരണവിഭാഗങ്ങൾക്കും ഭിന്നശേഷിക്കാർക്കും വിമുക്‌തഭടർക്കും ഇളവുണ്ട്. ഭിന്നശേഷി സംവരണ നിബന്ധനകൾ വിജ്‌ഞാപനത്തിലുണ്ട്.

🥎▪️യോഗ്യത: 12–ാം ക്ലാസ് ജയം (2024 ഓഗസ്റ്റ് 1 അടിസ്‌ഥാനമാക്കും).

🥎▪️അപേക്ഷാഫീസ്: 100 രൂപ

🥎പട്ടികവിഭാഗ, ഭിന്നശേഷി, വിമുക്‌തഭട, വനിതാ അപേക്ഷകർക്കു ഫീസില്ല.

💧തിരഞ്ഞെടുപ്പ് രീതി: കംപ്യൂട്ടർ അധിഷ്ഠിത മൾട്ടിപ്പിൾ ചോയ്‌സ് പരീക്ഷ (രണ്ടു ഘട്ടമായി നടത്തുന്നു), സ്‌കിൽ ടെസ്‌റ്റ്/ടൈപ്പിങ് ടെസ്‌റ്റ് എന്നിവയുമുണ്ട്.

 പരീക്ഷയിൽ തെറ്റായ ഉത്തരങ്ങൾക്കു നെഗറ്റീവ് മാർക്കുണ്ടാകും.

🥎ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്‌തികയിലേക്കു നടത്തുന്ന 15 മിനിറ്റ് സ്‌കിൽ ടെസ്‌റ്റിൽ കംപ്യൂട്ടർ ഡേറ്റാ എൻട്രി വേഗം പരിശോധിക്കും.

 കംപ്യൂട്ടറിൽ മണിക്കൂറിൽ 8,000 കീ ഡിപ്രഷൻ വേഗം വേണം. 

എൽഡി ക്ലാർക്ക് /ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് തസ്‌തികയിലേക്കുള്ള 10 മിനിറ്റ് കംപ്യൂട്ടർ. ടൈപ്പിങ് ടെസ്‌റ്റിൽ ഹിന്ദി ടൈപ്പിങ്ങിൽ മിനിറ്റിൽ 30 വാക്കും ഇംഗ്ലിഷ് ടൈപ്പിങ്ങിൽ മിനിറ്റിൽ 35 വാക്കും വേഗം വേണം.

🥎ഒറ്റത്തവണ റജിസ്ട്രേഷനാണ്. ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യണം. ഒറ്റത്തവണ റജിസ്ട്രേഷനു ശേഷം യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ചു ലോഗിൻ ചെയ്ത് SSC CHSL പരീക്ഷക്കുള്ള അപേക്ഷ സമർപ്പിക്കാം.  

കൂടുതൽ വിവരങ്ങൾക്ക് അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക.

♾♾♾♾♾♾♾♾♾♾അക്ഷയഇകേന്ദ്രം കിഴക്കേതല മലപ്പുറം ♾♾♾♾♾♾♾

വിളിക്കുക : 9846641458, 7012545254

അക്ഷയ ന്യൂസ് ഗ്രൂപ്പിൽ അംഗമാകുന്നത്തിന് ഇവിടെ ക്ലിക് ചെയ്യുക...

👉Akshaya Whatsapp

https://chat.whatsapp.com/DYTxk5yLFlzH3ElTRCja5o

👉Akshaya Website

www.akshayamalappuram.com

👉Akshaya Facebook

https://www.facebook.com/Akshaya-Center-Malappuram-102258994687632

👉Akshaya Instagram 

 https://www.instagram.com/invites/contact/?i=k5tq7qxv3mye&utm_content=m9111sl                                                                                                                                                                                                  (ഒരു കേരള കേന്ദ്ര സംസ്ഥാന സർക്കാർ സംയുക്ത സംരംഭം

സ്നേഹപൂർവ്വം അക്ഷയ🥰

 

No comments

Powered by Blogger.