KEAM 2024: രജിസ്ട്രേഷൻ ആരംഭിച്ചു


 KEAM 2024: രജിസ്ട്രേഷൻ ആരംഭിച്ചു 

▪️കേരളത്തിലെ എഞ്ചിനീയറിംഗ്/ആർക്കിടെക്‌ചർ/ഫാർമസി/മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന്  അപേക്ഷ ക്ഷണിച്ചു.

▪️ 2024 മാർച്ച് 27 മുതൽ ഏപ്രിൽ 17 വൈകുന്നേരം 5.00 മണിവരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. 

▪️അപേക്ഷകരുടെ എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ സർട്ടിഫിക്കറ്റ്, ജനനതീയതി, നേറ്റിവിറ്റി തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ, ഫോട്ടോ, ഒപ്പ് എന്നിവ 2024 ഏപ്രിൽ 17-നകം അപേക്ഷയോടൊപ്പം ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. 

▪️വിവിധ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, മറ്റ് അനുബന്ധ രേഖകൾ എന്നിവ അപ്ലോഡ് ചെയ്യുന്നതിന് 2024 ഏപ്രിൽ 24 വൈകുന്നേരം 5:00 മണിവരെ അവസരം ഉണ്ടായിരിക്കുന്നതാണ്. 

▪️അപേക്ഷയുടെ അക്നോളജ്‌മെൻ്റ് പേജിൻ്റെ പകർപ്പോ മറ്റ് അനുബന്ധ രേഖകളോ പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിലേയ്ക്ക് അയയ്യേണ്ടതില്ല. 

▪️അപേക്ഷകൻ ഏതെങ്കിലും ഒരു കോഴ്സിനോ/എല്ലാ കോഴ്സുകളിലേക്കുമോ ഉള്ള പ്രവേശനത്തിന് ഒരു ഓൺലൈൻ അപേക്ഷ മാത്രമേ സമർപ്പിക്കാൻ പാടുള്ളൂ. 

▪️കേരളത്തിലെ മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ നിർബന്ധമായും മേൽ പറഞ്ഞ തീയതിക്കുള്ളിൽ  "KEAM-2024 Online Application" എന്ന ലിങ്ക് മുഖേന അപേക്ഷ സമർപ്പിക്കേണ്ടതും, നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തുന്ന നീറ്റ് യു.ജി 2024 പരീക്ഷ എഴുതി യോഗ്യത നേടേണ്ടതുമാണ്. 

▪️കേരളത്തിലെ ആർക്കിടെക്‌ചർ കോഴ്സിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ മേൽ പറഞ്ഞ തീയതിക്കുള്ളിൽ  അപേക്ഷ സമർപ്പിക്കേണ്ടതും കൗൺസിൽ ഓഫ് ആർക്കിടെക്‌ചർ (COA) നടത്തുന്ന NATA 2024 പരീക്ഷ എഴുതി യോഗ്യത നേടേണ്ടതുമാണ്. 

KEAM 2024 : സംവരണത്തിന് ആവശ്യമായ രേഖകൾ 

▪️OBC വിഭാഗക്കാർ വില്ലേജ് ഓഫീസറിൽ നിന്നുള്ള ഒബിസി നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്.

▪️SC/ST വിഭാഗക്കാർ തഹസിൽദാരിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റ്.

 ▪️ OEC വിദ്യാർത്ഥികൾ 

വില്ലേജ് ഓഫീസറിൽ നിന്നുള്ള ഒബിസി നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്.

▪️നോൺ ക്രീമിലെയർ വിഭാഗത്തിൽ ഉൾപ്പെടാത്ത OEC അപേക്ഷകർ വില്ലേജ് ഓഫീസർ നൽകുന്ന സമുദായ സർട്ടിഫിക്കറ്റ് 

▪️വിദ്യാഭ്യാസാനുകൂല്യങ്ങൾ/ ഫീസാനുകൂല്യങ്ങൾ  ലഭിക്കുന്നതിന് വില്ലേജ് ഓഫീസറിൽ നിന്നുള്ള കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് & വരുമാന സർട്ടിഫിക്കറ്റ് 

▪️EWS വിഭാഗക്കാർ വില്ലേജ് ഓഫീസറിൽ നിന്നുള്ള EWS  സർട്ടിഫിക്കറ്റ്

▪️ന്യൂനപക്ഷ പദവിയുള്ള സ്വകാര്യ സ്വാശ്രയ കോളേജുകളിലെ മൈനോറിറ്റി ക്വാട്ട സീറ്റുകളിലേക്ക് ന്യൂനപക്ഷ വിദ്യാർത്ഥികൾ (ക്രിസ്ത്യൻ/മുസ്ലീം) വില്ലേജ് ഓഫീസിൽ നിന്നുള്ള കമ്മ്യൂണിറ്റി/മൈനോറിറ്റി സർട്ടിഫിക്കറ്റ്  

▪️നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റുണ്ടെങ്കിൽ കമ്മ്യൂണിറ്റി/ മൈനോറിറ്റി സർട്ടിഫിക്കറ്റ് വേണ്ടതില്ല.

കൂടുതൽ വിവരങ്ങൾക്ക് അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക.

♾♾♾♾♾♾♾♾♾♾അക്ഷയഇകേന്ദ്രം കിഴക്കേതല മലപ്പുറം ♾♾♾♾♾♾♾

വിളിക്കുക : 9846641458, 7012545254

അക്ഷയ ന്യൂസ് ഗ്രൂപ്പിൽ അംഗമാകുന്നത്തിന് ഇവിടെ ക്ലിക് ചെയ്യുക...

👉Akshaya Whatsapp

https://chat.whatsapp.com/DYTxk5yLFlzH3ElTRCja5o

👉Akshaya Website

www.akshayamalappuram.com

👉Akshaya Facebook

https://www.facebook.com/Akshaya-Center-Malappuram-102258994687632

👉Akshaya Instagram 

 https://www.instagram.com/invites/contact/?i=k5tq7qxv3mye&utm_content=m9111sl                                                                                                                                                                                                  (ഒരു കേരള കേന്ദ്ര സംസ്ഥാന സർക്കാർ സംയുക്ത സംരംഭം

സ്നേഹപൂർവ്വം അക്ഷയ🥰



No comments

Powered by Blogger.