ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ ഡ്രൈവിങ് ടെസ്റ്റ് വേണ്ട ; ഇളവ് മാര്‍ച്ച് 31 വരെ മാത്രം

ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ ഡ്രൈവിങ് ടെസ്റ്റ് വേണ്ട ; ഇളവ് മാര്‍ച്ച് 31 വരെ മാത്രം
12-02-2020
➖➖➖➖➖➖➖➖➖➖
കാലാവധി കഴിഞ്ഞ ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ മാര്‍ച്ച് 31 വരെ വാഹനം ഓടിച്ചു കാണിക്കേണ്ടതില്ല. കാലാവധി കഴിഞ്ഞ് അഞ്ചുവര്‍ഷം പിന്നിടും മുൻപേ പുതുക്കല്‍ അപേക്ഷ നല്‍കുന്നവര്‍ക്കാണ് റോഡ് ടെസ്റ്റ് ഒഴിവാക്കുക. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് കേന്ദ്രം ഇളവ് പ്രഖ്യാപിച്ചത്. കേന്ദ്ര നിയമ ഭേദഗതിയെ തുടര്‍ന്ന് ഒക്ടടോബര്‍ മുതല്‍ ലൈസന്‍സ് പുതുക്കാനുള്ള വ്യവസ്ഥകള്‍ കര്‍ശനമാക്കിയിരുന്നു.

ലൈസന്‍സ് കാലാവധി കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ അപേക്ഷ നല്‍കിയാല്‍ മാത്രമേ പിഴ നല്‍കി പുതുക്കാന്‍ കഴിയൂ എന്നായിരുന്നു കര്‍ശന വ്യവസ്ഥ. ഒരു വര്‍ഷം കഴിഞ്ഞാല്‍ റോഡ് ടെസ്റ്റ് നടത്തേണ്ടി വരും. അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ ലേണേഴ്‌സ്, എട്ട് അഥവാ എച്ച്, റോഡ് ടെസ്റ്റ് എന്നിവ വീണ്ടും പാസാകണം. എന്നാല്‍, പ്രവാസികള്‍ ഏറെയുള്ള സംസ്ഥാനത്ത് ഈ വ്യവസ്ഥകള്‍ പാലിക്കുക എന്നത് ഏറെ ബുദ്ധിമുട്ടാണെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍, കേന്ദ്രമന്ത്രി നിഥിന്‍ ഗഡ്കരിക്ക് കത്തെഴുതിയിരുന്നു. ഇതേതുടര്‍ന്നാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. നിലവിലെ ഇളവു പ്രകാരം ലൈസന്‍സ് കാലാവധി കഴിഞ്ഞ് അഞ്ച് വര്‍ഷത്തിനുള്ളിലാണെങ്കില്‍ അപേക്ഷാ ഫീസും പിഴയും അടച്ചാല്‍ ലൈസന്‍സ് പുതുക്കി നല്‍കും.

♾♾♾♾♾♾♾♾♾♾അക്ഷയഇകേന്ദ്രം കിഴക്കേതല മലപ്പുറം♾♾♾♾♾♾♾
വിളിക്കുക :04832736777, 04832975777,9400525090,9400525093,91882 85092, 91882 55092,8891842027

അക്ഷയ ന്യൂസ് ഗ്രൂപ്പിൽ അംഗമാകുന്നത്തിന് ഇവിടെ ക്ലിക് ചെയ്യുക...

👉Akshaya Whatsup
https://chat.whatsapp.com/Bm99e5UbXVrERTsbEe6cMA

👉Akshaya Website
www.akshayamalappuram.com

👉Akshaya Facebook
https://www.facebook.com/Akshaya-Center-Malappuram-102258994687632
(ഒരു കേരള കേന്ദ്ര സംസ്ഥാന സർക്കാർ സംയുക്ത സംരംഭം)

No comments

Powered by Blogger.