ബീഗം ഹസ്രത് മഹൽ നാഷണൽ സ്കോളർഷിപ്പ് 2024-25
9 മുതൽ +2 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളിലെ പെൺകുട്ടികൾക്ക് ലഭിച്ചു കൊണ്ടിരുന്ന ബീഗം ഹസ്രത് മഹൽ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ ഉള്ള ഓപ്ഷൻ ഇപ്പോൾ നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ വെബ്സൈറ്റ് ഇൽ കാണിക്കുന്നുണ്ട്.
യോഗ്യത🎓
* മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, ജൈന, പാർസി തുടങ്ങിയ ന്യൂനപക്ഷ മത വിഭാഗങ്ങളിൽ ഉൾപ്പെട്ടിരിക്കണം.
* 9,10,+1,+2 എന്നീ ക്ലാസ്സുകളിൽ ഒന്നിൽ പഠിക്കുന്ന പെൺകുട്ടി ആയിരിക്കണം.
* കുടുംബ വാർഷിക വരുമാനം 2 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം.
💰സ്കോളർഷിപ്പ് തുക
9,10 ക്ലാസ്സുകളിൽ 5000 രൂപയും +1,+2 ക്ലാസ്സുകളിൽ 6000 രൂപയും ആണ് ലഭിക്കുക.
ആവിശ്യമായ രേഖകൾ
* മുൻ വർഷത്തെ മാർക്ക് ലിസ്റ്റ്
* വരുമാന സർട്ടിഫിക്കറ്റ്
* ജാതി / മതം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
അപേക്ഷിക്കാനുള്ള അവസാന തിയതി
കൃത്യമായ നോട്ടിഫിക്കേഷൻ ഇത് വരെയും വന്നിട്ടില്ല. ആയതിനാൽ നവംബർ 15 ആയിരിക്കാം എന്ന ധാരണയിൽ വരുമാന സർട്ടിഫിക്കറ്റ് തയ്യാറാക്കി വെക്കുന്നതാണ് ഉചിതം.
ഇത് വരെയും ഒഫീഷ്യൽ നോട്ടിഫിക്കേഷൻ വന്നിട്ടില്ല. വരുന്ന പക്ഷം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നതാണ്.
അപേക്ഷ സമർപ്പിക്കേണ്ടത് എങ്ങനെ?
ഈ വർഷം മുതൽ NSP OTR ആപ്പിലൂടെ ഫേസ് ഓത്തെന്റിക്കേഷൻ പൂർത്തിയാക്കി OTR ലഭിച്ച ശേഷം ആണ് അപേക്ഷിക്കാൻ സാധിക്കുക. കൂടുതൽ വിവരങ്ങൾ whatsapp ചാനലിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് അക്ഷയ കേന്ദ്രവുമായി ബന്ധപ്പെടുക.
♾♾♾♾♾♾♾♾♾♾അക്ഷയഇകേന്ദ്രം കിഴക്കേതല മലപ്പുറം ♾♾♾♾♾♾♾
വിളിക്കുക : 9846641458, 7012545254
അക്ഷയ ന്യൂസ് ഗ്രൂപ്പിൽ അംഗമാകുന്നത്തിന് ഇവിടെ ക്ലിക് ചെയ്യുക...
👉Akshaya Whatsapp
https://whatsapp.com/channel/0029Va88IwiHQbSDDTZcjo0a
👉Akshaya Website
👉Akshaya Facebook
https://www.facebook.com/Akshaya-Center-Malappuram-102258994687632
👉Akshaya Instagram
https://www.instagram.com/invites/contact/?i=k5tq7qxv3mye&utm_content=m9111sl ഒരു കേരള കേന്ദ്ര സംസ്ഥാന സർക്കാർ സംയുക്ത സംരംഭം
സ്നേഹപൂർവ്വം അക്ഷയ🥰 .

No comments:
Post a Comment